പള്ളുരുത്തി: കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കൊച്ചി താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ സബ് കളക്ടർ സ്റ്റേഹിൽകുമാർ സിംഗ് പതാക ഉയർത്തി.കരുവേലിപ്പടി മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ യു.എ.മുഹമ്മദ് ബഷീർ,കോൺഗ്രസ് പള്ളുരുത്തി സെൻട്രൽ മണ്ഡലം കമ്മിറ്റി ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, ജവഹർ ബാലജന മഞ്ച് ടി.ജെ.ആദിത്യൻ, മട്ടാഞ്ചേരി ജോ.ആർ.ടി.ഒ ഓഫീസിൽ ഉദ്യോഗസ്ഥൻ ജെബി ചെറിയാൻ, എന്റെ കൊച്ചി യുണൈറ്റഡ് വാട്ട്സ്ആപ്പ് കൂട്ടായ്മ കെ.ജെ. മാക്സി എം.എൽ എ, മുണ്ടംവേലി എം.ഇ.എസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഉമ്മർ, മൗലാനാ ആസാദ് ലൈബ്രറി എൻ.കെ.എം.ഷെരീഫ്, വെസ്റ്റ് മാന്ത്ര റസിഡൻസ് അസോസിയേഷൻ സക്കറിയ ഫെർണാണ്ടസ്, കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം പള്ളുരുത്തി ബ്ലോക്ക് കമ്മിറ്റി എ.എസ്.ജോൺ, പതിനെട്ടാം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ എന്നിവർ പതാക ഉയർത്തി. കരുവേലിപ്പടി ടാഗോർ ലൈബ്രറി സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും നടത്തി.‌