പെരുമ്പാവൂർ: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ പെരുമ്പാവൂർ വേങ്ങൂർ കണ്ണംപറമ്പ് സ്വദേശി അമ്പാടൻ വീട്ടിൽ എ.എൻ.ലാലയെ (കൊച്ചി എൻ.ഐ.എ ഓഫീസിലെ അസി.സബ് ഇൻസ്‌പെക്ടർ) ബി.ജെ.പി ജില്ലാപ്രസിഡന്റ് ജയകൃഷ്ണൻ ജിയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ കുമാർ, മണ്ഡലം ജന.സെക്രട്ടറി ആനന്ദ് ഓമനക്കുട്ടൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ,പഞ്ചായത്ത് ജന.സെക്രട്ടറി, അരുൺ മേക്കപ്പാല, എ. എൻ.മോഹനൻ,രമേശ് എന്നിവർ പങ്കെടുത്തു.