ആലുവ: കൊവിഡ് രോഗിയുടെ പ്രാഥമീക സമ്പർക്ക പട്ടികയിൽപ്പെട്ടിട്ടും ക്വാറന്റെെൻ ലംഘിച്ച അഞ്ച് പേർക്കെതിരെ തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തു. ചെമ്പറക്കി നാല് സെന്റ് കോളനി കമ്മത്തുകുടി വിട്ടിൽ ജബ്ബാർ, ഷക്കീല, അൻവർ സാദത്ത്, അമൻ സാദത്ത്, അൻസ എന്നിവർക്കെതിരെയാണ് കേസ്.

കണ്ടയ്ൻമെന്റ് സോൺ ലംഘനം നടത്തിയതിന് വട്ടേക്കാട്ടുപടി കാനംപുറം വീട്ടിൽ ഫെബിൻ ഖാദറിനെതിരെ കുറുപ്പംപടി പൊലീസും കേസെടുത്തു. ഇയാളുടെ പ്രദേശം മൈക്രോ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ച് പുറത്തിറങ്ങി നടന്നതിനാണ് കേസ്. ക്വാറന്റൈനിൽ ഇരിക്കുന്നത് സ്വന്തം കുടുംബത്തിന്റെയും, സമൂഹത്തിന്റെകയും സുരക്ഷിതത്വത്തിനാണെന്നും ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും എസ്.പി. കെ. കാർത്തിക് പറഞ്ഞു.