ആലുവ: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷാഹിദയെയും കൊവിഡ് പ്രതിരോധത്തിനായി ചുരുങ്ങിയ ചെലവിൽ പി.വി.സി പൈപ്പിൽ കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഉപകരണങ്ങൾ നിർമ്മിച്ച ഗോപീകൃഷ്ണൻ, ശ്രീനന്ദൻ എന്നീ വിദ്യാർത്ഥികളെയും തുരുത്ത് സമന്വയ ഗ്രാമവേദി അനുമോദിച്ചു. പ്രസിഡന്റ് ടി.കെ.അലിയാർ ഉപഹാരങ്ങൾ നൽകി. സെക്രട്ടറി എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.ജി. സുനിൽകുമാർ, ജെ.എം. നാസർ, പി.ഇ. മൂസ, കെ.പി. അശോകൻ, വി.എ. ഷെരീഫ്, പി.കെ. സുഭാഷ്, ഇ.ഇ. നാസർ, ഷഗീർ സെയ്ദു എന്നിവർ പങ്കെടുത്തു.