ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി. സ്കൂളിന്റെ മുഖ്യകവാടത്തിന് സമീപം സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്ത് സ്കൂളിലേക്ക് വരുന്നവർക്ക് ശല്യമുണ്ടാക്കുകയാണ്. സ്കൂളിനോട് നേരത്തെ മുതൽ ശത്രുതയുള്ള ചിലരുടെ ഒത്താശയോടെയാണ് സ്കൂൾ കവാടത്തിന് മുമ്പിൽ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നതെന്നാണ് സൂചന. സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.