കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ കൊവിഡ് ബാധിതർ പതിനെട്ടായി.മൈക്രോ കണ്ടെയ്ൻമെന്റ് സോണായ മണ്ണൂരിൽ ഇന്നലെ വരെ പതിനഞ്ചു പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. നേരത്തെ വെളിച്ചെണ്ണ മില്ലുടമയ്ക്കും, പെയിന്റിംഗ് തൊഴിലാളിയ്ക്കുമുണ്ടായ രോഗബാധയുടെ സമ്പർക്കത്തിൽ രോഗ ബാധിതരായവരാണ് മറ്റുള്ളവർ. ഇനി പതിനെട്ടുപേരുടെ റിസൾട്ട് എത്താനുണ്ട്. ഇതു കൂടാതെ കമൃത പത്താം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കി. ഇവിടെ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.