പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ അടച്ചിട്ട പ്രദേശങ്ങളിൽ രണ്ടായിരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.എം.എം.ഗ്രൂപ്പ് ചെയർമാൻ എ.എം.നൗഷാദാണ് കിറ്റുകൾ നൽകിയത്. മട്ടാഞ്ചേരി അസി.കമ്മിഷണർ ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ബി.ഹനീഫ്, പി.എ.അസ്ലം,ബേസിൽ ഡിക്കോത്ത, പി.എം.ഹനീഫ് തുടങ്ങിയവർ സംബന്ധിച്ചു.