കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ജില്ലാ ഭരണകൂടവും നഗരസഭയും തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി നേതാവ് ടി. ബാലചന്ദ്രൻ ആവശ്യപ്പെട്ടു. മഴ കുറഞ്ഞെങ്കിലും നിർമ്മാണം വേഗത്തിലാക്കുന്നതിൽ ഗൗരവമായ നടപടി സ്വീകരിച്ചിട്ടില്ല. ചങ്ങാടംപോക്ക്, കാരണക്കോടം തോടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ യോജിപ്പിച്ചാലേ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയൂ. തോട്ടിലെ ചെളി നീക്കം ചെയ്യുന്നതിൽ ഫലപ്രദമായ പ്രവർത്തനം നടക്കുന്നില്ല. ഈ ജോലികൾ അടിയന്തരമായി പൂർത്തിയാക്കണം. ബ്രേക്ക് ത്രൂവിൽ പൂർത്തിയാക്കിയ പണികളുടെ സാമ്പത്തികവിനിയോഗം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.