ആലുവ: എസ്.എൻ.ഡി.പി യോഗം തെക്കേ വാഴക്കുളം ശാഖയുടെ കീഴിലുളള കുട്ടിയമ്മ കുടുംബ യൂണിറ്റ് അംഗങ്ങൾക്ക് നൽകുന്ന അരി വിതരണം ശാഖ സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ പി.ജി. സന്തോഷ്, പി.കെ. ബാബു, പി.വി. ഹരിദാസ്, കാർത്തു വെണ്ണിപറമ്പിൽ എന്നിവർ സംസാരിച്ചു.