കോലഞ്ചേരി: എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു കോലഞ്ചേരി ഏരിയ കമ്മി​റ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ യൂണിയൻ അംഗങ്ങൾക്ക് കൊവിഡ് സമാശ്വാസ കി​റ്റ് നൽകി. സി.പി.എം കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ.വർഗ്ഗീസ് വിതരണോദ്ഘാടനം നടത്തി.സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ ഏലിയാസ് ,പ്രസിഡന്റ് എം.എൻ മോഹനൻ, ലോക്കൽ സെക്രട്ടറി എൻ.വി കൃഷ്ണൻകുട്ടി ,യൂണിയൻ പ്രസിഡന്റ് എ.ആർ രാജേഷ്, സെക്രട്ടറി എൻ.എൽ പൗലോസ് ,ടി.ടി മണി എന്നിവർ നേതൃത്വം നൽകി.