കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല 2020 ൽ ബി ടെക്, ബിവോക്ക്, ഇന്റഗ്രേറ്റഡ് എം.എസ്‌സി (സയൻസ്, ഫോട്ടോണിക്‌സ് ) ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്തും.
കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവർ തങ്ങളുടെ ലോഗിൻ പേജിൽ /ഹോം പേജിൽ 12-ാം തരത്തിലെ മാർക്കുകൾ സമർപ്പിക്കാം. ആഗസ്ത് 18 വരെ മാർക്കുകൾ അപ്‌ലോഡ് ചെയ്യാം. മറ്റ് പി.ജി കോഴ്‌സുകളിലെയും എൽ.എൽ.ബി കോഴ്‌സിന്റെയും പ്രവേശനം സംബന്ധിച്ച അറിയിപ്പ് ഉടനുണ്ടാകും. എം.ടെക് പ്രവേശനം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലഭിക്കുമെന്ന് അഡ്മിഷൻസ് വിഭാഗം ഡയറക്ടർ അറിയിച്ചു.