കിഴക്കമ്പലം: ക്വാറന്റൈയിൻ ലംഘനം 5 പേർക്കെതിരെ തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തു. ചെമ്പറക്കി നാലു സെന്റ് കോളനിയിലെ കമ്മത്തു കുടി ജബ്ബാർ, ഷക്കീല, അൻവർ സാദത്ത്, അമൻ സാദത്ത്, അൻസ എന്നിവർക്കെതിരെയാണ് കേസ്. ഇവർ മേഖലയിലെ കൊവിഡ് ബാധിതന്റെ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. ഇവരോട് ക്വാറന്റൈയിനിൽ കഴിയാൻ നിർദ്ദേശമുള്ളതാണ്, ഇതു ലംഘിച്ച് പുറത്തിറങ്ങിയതിനാണ് കേസ്. കണ്ടെയ്ൻമെന്റ് സോൺ ലംഘനം നടത്തിയതിന് വട്ടേക്കാട്ടുപടി കാനം പുറം ഫെബിൻ ഖാദറിനെതിരെ കുറുപ്പംപടിയിൽ കേസ് രജിസ്​റ്റർ ചെയ്തു. ഇയാളുടെ പ്രദേശം മൈക്രോ കണ്ടെയിൻമെന്റ് സോണായി പ്രഖ്യപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ച് പുറത്തിറങ്ങി നടന്നതിനാണ് കേസ്.