bhavana
മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിക്കലും ബിനു ടി. കുന്നപ്പിള്ളി അനുസ്മരണ സമ്മേളേനവും കാഷ് അവാർഡ് വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു. ഫാ.ഏലിയാസ് , പി.എസ്.ഗോപകുമാർ, കെ.എൻ.രാജമോഹനൻ എന്നിവർ സമീപം

മൂവാറ്റുപുഴ: മാനാറി ഭാവന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിക്കലും ബിനു ടി. കുന്നപ്പിള്ളി അനുസ്മരണ സമ്മേളേനവും കാഷ് അവാർഡ് വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനാറിയുടെ അഭിമാനമായി മാറിയ കുട്ടി ശാസ്ത്രജ്ഞൻ എമിൽ കുര്യൻ എൽദോസിനെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷാളണിയിച്ച് ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.എൻ. രാജമോഹനൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എസ്. ഗോപകുമാർ വിജയികൾക്ക് ഉപഹാര സമർപ്പണം നടത്തി.ഫാ.ഏലിയാസ് മോളേക്കുടിയിൽ (പനംകുറ്റിയിൽ) , ലൈബ്രറി സെക്രട്ടറി പി.എം.ഷമീർ ,കെ.ബി. വിഷ്ണു എന്നിവർ സംസാരിച്ചു.