മരട്:എസ്.എൻ.ഡി.പി തുരുത്തി 1522 ശാഖായോഗത്തിന്റെ കീഴിലുള്ള തുരുത്തി ഭഗവതിക്ഷേത്രം വനിതസംഘം നടത്തിവറാറുള്ള ഓണക്കിറ്റ് വിതരണം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മേൽശാന്തി പ്രമോദ് ഉദ്ഘാടനം ചെയ്തു.തുടർന്ന് കിറ്റുകൾ കൊവിഡ് പ്രൊട്ടോകോൾ മാനദണ്ഡം പാലിച്ച് ശാഖാംഗങ്ങളുടെ വീടുകളിൽ വനിതാസംഘം പ്രവർത്തകർ എത്തിച്ചു. പ്രസിഡന്റ് കെ.പി.സുധീഷ്, സെക്രട്ടറി എൻ. അരവിന്ദൻ,വനിതാസംഘം സെക്രട്ടറി ശോഭനനടേശൻ,വൈസ് പ്രസിഡന്റ് മീനഹർഷൻ,ഗീത എം.കെ.തുടങ്ങിയവർ നേതൃത്വം നൽകി.