കൊച്ചി : കൊവിഡ് സാമൂഹികവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പൾസ് ഒാക്‌സിമീറ്റർ അടിയന്തരമായി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. പി.എച്ച്.സികൾക്ക് പുറമെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെയും ജീവരക്ഷയ്ക്കുവേണ്ടി ആവശ്യമായത്ര പൾസ് ഓക്‌സിമീറ്റർ ലഭ്യമാക്കണമെന്ന് പാർട്ടി ഭാരവാഹികളായ ഷമീർ പയ്യോളി, മോഹനൻ പൊയ്ലിൽ എന്നിവർ ആവശ്യപ്പെട്ടു.