rajeev
കീഴ്മാട് ശാഖയിൽ പ്രസിഡന്റ് എം.കെ. രാജീവ് പതാക ഉയർത്തുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 166 -ാമത് ജയന്തിയാഘോഷങ്ങൾക്ക് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിൽ നാടെങ്ങും പീതപതാകകൾ ഉയർന്നു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പതാക ദിനാചരണം.

യൂണിയൻ ഓഫീസിൽ പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ജയന്തി സന്ദേശം നൽകി. നേതാക്കളായ പി.ആർ. നിർമ്മൽകുമാർ, പി.പി. സനകൻ, സജീവൻ ഇടച്ചിറ, അമ്പാടി ചെങ്ങമനാട്, സുനീഷ് പട്ടേരിപ്പുറം, ഷാൻ അത്താണി, ശരത് തായിക്കാട്ടുകര, എം.കെ. രാജീവ് എന്നിവർ സംബന്ധിച്ചു. ആലുവ ടൗൺ ശാഖയിൽ പ്രസിഡന്റ് കെ.പി. രാജീവൻ പതാക ഉയർത്തി. സെക്രട്ടറി പി.കെ. ജയൻ, ദേവദാസ്, കലാവതി, സോമൻ, കൃഷ്ണൻകുട്ടി, ഷാജി, രവി എന്നിവർ സംസാരിച്ചു.

തായിക്കാട്ടുകര ശാഖയിൽ പ്രസിഡന്റ് മനോഹരൻ തറയിൽ പതാക ഉയർത്തി. സെക്രട്ടറി ശശി തൂമ്പായി, യൂണിയൻ കമ്മിറ്റി അംഗം ബേബി ചാത്തൻപറമ്പിൽ, മുരളി കോഴിക്കാട്ടിൽ, മഹാദേവൻ പുറത്തുമുറി, വിദ്യാധരൻ പൊന്നംകുളം മുതലായവർ പങ്കെടുത്തു. എടയപ്പുറം ശാഖയിൽ വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ പതാക ഉയർത്തി. സെക്രട്ടറി സി.ഡി. സലീലൻ, സി.ഡി. ബാബു, പ്രേമൻ പുറപ്പേൽ, പി.ജി. ഭരതൻ, ഷീബ സുനിൽ എന്നിവർ സംബന്ധിച്ചു. ഗുരുചൈതന്യ കുടുംബ യൂണിറ്റിൽ ശ്രീവിദ്യ ബൈജു പതാക ഉയർത്തി.

പട്ടേരിപ്പുറം ശാഖയിൽ അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ പതാക ഉയർത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, വനിതാ സംഘം സെക്രട്ടറി ലളിത ഗോപി, പി.വി. രാധാകൃഷ്ണൻ, കെ.ആർ. അജിത്ത്, ടി. ഉണ്ണികൃഷ്ണൻ, പി.കെ. ശ്രീകുമാർ, പി.എൻ. ഗോപി, ഓമന സനിലൻ, സുധീഷ് പട്ടേരിപ്പുറം, എൻ.യു. മണി, മഞ്ജു സുജി എന്നിവർ സംബന്ധിച്ചു. അശോകപുരം ശാഖയിൽ പ്രസിഡന്റ് എസ്. രാജൻ പതാക ഉയർത്തി. സെക്രട്ടറി ബാലകൃഷ്ണൻ കൊല്ലിക്കര, സി.ജി. രാജേഷ്, മാണിക്യരാജ്, ഭുവനേശ്വരി, അതുൽ സുരേഷ്, ലീല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കീഴ്മാട് ശാഖയിൽ പ്രസിഡന്റ് എം.കെ. രാജീവ് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് കെ.വി. കുമാരൻ, സെക്രട്ടറി ഗിരീഷ്, എം.പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.

തോട്ടക്കാട്ടുകര ശാഖയിൽ പ്രസിഡന്റ് പി.വി. ദിലീപ് കുമാർ പതാക ഉയർത്തി. യൂണിയൻ കൗൺസിലർ കെ.കെ. മോഹനൻ, വൈസ് പ്രസിഡന്റ് രാജേഷ് തോട്ടക്കാട്ടുകര, സെക്രട്ടറി ഒ.എൻ. നാണുക്കുട്ടൻ എന്നിവർ സംസാരിച്ചു. കപ്രശേരി ശാഖയിൽ സെക്രട്ടറി കെ.ആർ. സോമൻ പതാക ഉയർത്തി. നൊച്ചിമ ശാഖയിൽ വൈസ് പ്രസിഡന്റ് അജിത പവൻ പതാക ഉയർത്തി. സെക്രട്ടറി കെ.എ. വിദ്യാധരൻ സംസാരിച്ചു. അത്തണി ശാഖയിൽ പ്രസിഡന്റ് രാമകൃഷ്ണൻ പതാക ഉയർത്തി. തെക്കേ അടുവാശേരി ശാഖയിൽ പ്രസിഡന്റ് പി.വി. കൃഷ്ണൻകുട്ടി പതാക ഉയർത്തി.