കാലടി: നീലീശ്വരം ഈസ്റ്റ് 858 എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ കുടുംബ യൂണിറ്റുകളിലും ഗുരുമന്ദിരത്തിലും ശാഖാ ഓഫീസിലും പതാക ഉയർത്തി. നീലീശ്വരം ഗുരുമന്ദിരത്തിൽ ശാഖാ പ്രസിഡന്റ് കെ. ഡാലി പതാക ഉയർത്തി. സെക്രട്ടറി ഷൈജു, വൈസ് പ്രസിഡന്റ് നോജി, മരണാനന്തര സ്വയം സഹായ സംഘം പ്രസിഡന്റ് സുരേഷ് പറോക്കാരൻ ,ഭരണ സമിതി അംഗം ഡി.ഉണ്ണികൃഷണൻ എന്നിവർ പങ്കെടുത്തു.