seafood

കൊച്ചി: കൊവിഡ് ഉയർത്തിയ ഭീഷണിയും പ്രതിസന്ധിയും മറികടന്ന് ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച നേട്ടം കൈവരിച്ചു. 2019 -20ൽ 46,662.85 കോടി രൂപ മൂല്യമുള്ള 12,89,651 ടൺ സമുദ്രോത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. 2018-19 നെക്കാൾ അളവിൽ കുറവുണ്ടെങ്കിലും മൂല്യത്തിൽ വർദ്ധനവുണ്ട്.

അസാധാരണമായ പ്രതികൂല സാഹചര്യത്തിലും കയറ്റുമതി വരുമാനം രൂപയിൽ 0.16 ശതമാനത്തിന്റെ വളർച്ച കൈവരിച്ചു. അളവിലും ഡോളർ മൂല്യത്തിലും വളർച്ച കുറഞ്ഞു. കയറ്റുമതി അളവിൽ 7.39 ശതമാനത്തിന്റെയും ഡോളർ മൂല്യം 0.74 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി.

2018-19 ൽ 46,589.37 കോടി രൂപയുടെ 13,92,559 ടൺ സമുദ്രോത്പന്നമാണ് കയറ്റുമതി ചെയ്തതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി അറിയിച്ചു.

ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതിയിൽ അളവിലും മൂല്യത്തിലും മുന്നിൽ. ശീതീകരിച്ച മത്സ്യമാണ് രണ്ടാമത്. അമേരിക്കയും ചൈനയുമാണ് കൂടുതൽ ഇറക്കുമതി ചെയ്തത്.

ചെമ്മീൻ

കയറ്റുമതി : 6,52,253 ടൺ

മൂല്യം : 34,152.03 കോടി രൂപ

ആകെ കയറ്റുമതിയുടെ 50.58 ശതമാനം
ഡോളർ വരുമാനത്തിന്റെ 73.21 ശതമാനം

വർദ്ധനവ് 6.04 ശതമാനം.


അമേരിക്ക : 2,85,904 ടൺ

ചൈന :1,45,710 ടൺ

യൂറോപ്യൻ യൂണിയൻ : 74,035 ടൺ

ജപ്പാൻ : 38,961 ടൺ

ദക്ഷിണ പൂർവേഷ്യ :34,439 ടൺ

ഗൾഫ് : 32,645 ടൺ.


വനാമി ചെമ്മീൻ

ആകെ : 5,12,189 ടൺ

മുഖ്യവിപണി : അമേരിക്ക


ശീതീകരിച്ച മത്സ്യങ്ങൾ

വരുമാനം : 3,610.01 കോടി രൂപ

കണവ : 70,906 ടൺ

വരുമാനം 2,009.79 കോടി രൂപ


വിദേശ വിപണി

അമേരിക്ക 3,05,178 ടൺ

ആകെ ഡോളർ മൂല്യത്തിന്റെ 38.37 ശതമാനം

പ്രധാനയിനം : വനാമി ചെമ്മീൻ

ചൈന : 3,29,479 ടൺ

മൊത്തം കയറ്റുമതിയുടെ 25.55 ശതമാനം

പ്രധാനയിനം: ചെമ്മീൻ, ശീതീകരിച്ച മത്സ്യങ്ങൾ


ദക്ഷിണ പൂർവേഷ്യ

അളവിൽ 50.02 ശതമാനവും രൂപ മൂല്യത്തിൽ 53.32 ശതമാനവും.


ജപ്പാൻ

6.09 ശതമാനം വളർച്ച

രൂപ മൂല്യത്തിൽ 0.02 ശതമാനം വളർച്ച

പ്രധാനയിനം : ചെമ്മീൻ

ഗൾഫ്

രൂപ മൂല്യത്തിൽ 5.04 ശതമാനവും ഡോളർ വരുമാനത്തിൽ 3.82 ശതമാനവും വളർച്ച. അളവിൽ 4.72 ശതമാനം കുറവ്.

പ്രധാന വിപണികളിലെ ഡിമാൻഡ് കുറവ് മറികടന്നാണ് 12,89,651 ടൺ കയറ്റുമതി നേടിയത്. നിരവധി ഓർഡറുകൾ റദ്ദായി. പണം മുടങ്ങൽ, ചരക്ക് നീക്കത്തിലെ താമസം, പുതിയ ഓർഡറുകൾ കുറവ് എന്നിവ തിരിച്ചടിയായി. പശ്ചിമ തീരത്തെ മത്സ്യബന്ധന ദിനങ്ങൾ കുറഞ്ഞതും സമുദ്രോത്പന്നങ്ങളുടെ ഇടിവിന് കാരണമായി.

കെ.എസ്. ശ്രീനിവാസ്

ചെയർമാൻ

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി