കാലടി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും, മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും കെ.പി.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പീക്ക് അപ്പ് കേരള പ്രതിഷേധം ശ്രീമൂലനഗരത്ത് നടത്തി. അൻവർ സാദത്ത് എം.എൽ.എ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ ഉണ്ണിക്കൃഷ്ണൻ, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ വർഗീസ്, ഡി.സി.സി അംഗം വി.പി സുകുമാരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ. പി. ആന്റു, കെ.എസ്.യു സെക്രട്ടറി എ.എ അജ്മൽ, ബ്ലോക്ക് ഭാരവാഹികളായ കെ.എ ജോണി, പി.കെ സിറാജ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ സമയങ്ങളിൽ നടത്തിയ സമരത്തിൽ.മാർട്ടിൻ , പി.സി മോഹനൻ, പി.എം റഷീദ്,ഇ.വി വിജയകുമാർ, വിപിൻ ദാസ് , വി.എം ഷംസുദീൻ, മഞ്ചു നവാസ് , മുഹമ്മദ് നിസാം, ജോബി ടി.വി , സുലൈമാൻപുതുവാൻകുന്ന്,പി.സി വിനോദ്,കെ.എച്ച് അസീസ് തുടങ്ങിയവർ പങ്കെടുത്തു.