sndp
മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തൽ ചടങ്ങിന് മുന്നോടിയായി എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ . അനിൽകുമാർ സ്വാതന്ത്ര്യ ദിന സന്ദേശ നൽകി സംസാരിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്‌കൂൾ വെർച്വൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് പരിപാടികൽ സംഘടിപ്പിച്ചത്. സ്‌കൂളിലെ മുഴുവൻ കുട്ടികളും ഗൂഗിൽ മീറ്റിലൂടെ ആഘോഷത്തിൽ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ സീനി ടീച്ചർ പതാക ഉയർത്തി, എസ്.എൻ.ഡി.പി. മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ . അനിൽകുമാർ സ്വതന്ത്ര്യ ദിന സന്ദേശം നൽകി. സ്‌കൂളിലെ എസ്.പി.സി നടപ്പാക്കുന്ന സ്‌കൂളിലെ നിർദ്ധനരായ കുട്ടികളുടെ പഠനത്തിന് സഹായിക്കാൻ ഡാറ്റ റീചാർജ് ചെയ്ത് കൊടുക്കുന്ന പദ്ധതിയായ ഡാറ്റ ചലഞ്ചിന്റെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ ധന്യ നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ ഫലങ്ങൾ സീനിയർ അദ്ധ്യാപിക ലൈജു പ്രഖ്യാപിച്ചു .എസ്.പി.സി, എൻ.സി.സി പരിപാടികൾക്ക് അദ്ധ്യാപകരായ ബിനോജ് എം ജോസും , പിഎ.കബീറും നേതൃത്വം നൽകി .


.