മൂവാറ്റുപുഴ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് എം. എം. രാജപ്പൻ പിള്ള ദേസീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.കെ കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണാടാണ് ചടങ്ങ് സംഘടിപ്പിച്ചത്.ലൈബ്രറി സെക്രട്ടറി ആർ. രാജീവ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.എസ്. രവീന്ദ്രനാഥ്,കെ.ആർ. വിജയകുമാർ, നിർമ്മല ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇലാഹിയ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്‌കൂളിൾ അങ്കണത്തിൽ ഇലാഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എം.അസീസ് ദേശീയപതാക ഉയർത്തി. അക്കാഡമിക് ഡയറക്ടർ ഡോ. മുഹമ്മദ് ഷാഫി സ്വാതന്ത്ര്യദിനസന്ദേശം നൽകി.സ്‌കൂൾ മാനേജർ റഫീക് അലി, ഇലാഹിയ ട്രസ്റ്റ് മെമ്പർ വി.കെ.അബ്ദുൾ സലാം, പ്രിൻസിപ്പാൾ അനുജി ബിജു, എന്നിവർ സംസാരിച്ചു.