കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള സദ്ഗമയ ക്ലിനിക്കിലെ കുട്ടികൾക്ക് മാനസിക ബൗദ്ധിക വികസനം ലക്ഷ്യമാക്കി 'സഹായ' എന്ന പേരിൽ ഓൺലൈൻ പഠനവേദി ആരംഭിച്ചു. എറണാകുളം ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനാറാണി ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. കസ്റ്റംസ് ആൻഡ് എക്‌സൈസ് ഡിപ്പാർട്ട്മെന്റ് അസി.ഡയറക്ടർ പ്രമോദ്.പി.നായർ വിശിഷ്ടാതിഥിയായി. സദ്ഗമയ കൺവീനർ ഡോ. ശ്രീലേഖ, ഡോ.റിഫ്‌ന, ഡോ.ശോഭ എന്നിവർ സംസാരിച്ചു. ഡോ.ഹേമ തിലക്,​ ഡോ.ജിൻസി,​ ഡോ. ധന്യ,​ ഡോ. ജിലു എന്നിവർ പങ്കെടുത്തു. സ്‌പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ നീനു കുട്ടികൾക്ക് ക്ലാസെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിച്ചു. എല്ലാ ശനിയാഴ്ചകളിലും ക്ലാസ് നടത്തുമെന്ന് കൺവീനർ അറിയിച്ചു.