rebeke
റബ്ക്കി റോബോട്ട്

മൂവാറ്റുപുഴ: കുട്ടി ശാസ്ത്രജ്ഞന്റെ റോബോട്ടോ അതാ ചായയുമായി വരുന്നു. മാനാറി മോളേക്കുടിയിൽ വീട്ടിലെത്തുന്ന ഏതൊരാളേയും ആദ്യം സ്വീകരിക്കുന്നതും ചായ നൽകുന്നതും റോബോട്ടാണ്. മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി എമിൽ കുര്യൻ എൽദോസാണ് തന്റെ വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും ചായ നൽകുവാനും കഴിയുന്ന റോബോട്ടിനെ കണ്ടുപിടിച്ചത്. ലോക്ക് ഡൗൺ കാല പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതാണ് റബ്ക്കി എന്ന പേരിൽ അറിയപ്പെടുന്ന റോബോട്ട്.

സ്കൂൾ തലങ്ങളിൽ നടത്തിയ എക്സിബിഷനുകളിൽ നിരവധി സമ്മാനങ്ങൾ ലഭിക്കുകയും നിരവധിപേർ അഭിനന്ദിക്കുകയും ചെയ്തു. മുബൈ ഐ.ഐ.ടിയിൽ നടത്തിയ ദേശിയ റോബോട്ടിക്ക് മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തുവാൻ എമിൽ കുര്യന്റെ കണ്ടുപിടുത്തത്തിനായി. മൂവാറ്റുപുഴ മാനാറി മോളേക്കുടിയിൽ ഫാ. എൽദോസ് കുര്യാക്കോസിന്റേയും , പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റസ് സഹകരണ ബാങ്ക് ജീവനക്കാരി എലിസബത്ത് എൽദോസിന്റേയും മകനാണ് എമിൽ കുര്യൻ . എൽമി സൂസൻ എൽദോസ് സഹോദരിയാണ് . മാനാറി ഭാവന ലൈബ്രറി എമിൽ കുര്യന് സ്വീകരണം നൽകിയിരുന്നു.

റബ്ക്കി

റോബാേട്ടോ ഇമെയിൽ കുര്യൻ എൽദോസ് എന്നതിന്റെ ചുരുക്കപേരാണ് റബ്ക്കി(robeke).

ചലചിത്ര താരം മണിയൻ പിള്ള രാജുവിന്റെ ഹോട്ടലിലെ ഫുഡ് സേർവിംഗ് റോബോട്ടിനെ യൂടൂബിൽ കണ്ടതോടെയാണ് റോബോട്ട് കണ്ടുപിടിക്കുന്നതിന് എമിനലിന് പ്രചോദനമായത്.

ചിലവ് 1000 രൂപ

ആയിരം രൂപയുടെ മാത്രം ചിലവാണ് റബ്കിയയുടെ കണ്ടുപിടിത്തത്തിനായത്. നാല് കിലോവരെ ഭാരം താങ്ങുവാനുള്ള പാഴ് വസ്തുക്കളെ കൂടി ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. തെർമോകോൾ ഉപയോഗിച്ചാണ് ബോർഡ് ഉണ്ടാക്കിയത്. ബാറ്രറിയിലാണ് ഇതിന്റെ പ്രവർത്തനം. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് ഇതിന്റെ നിയന്ത്രണം.