അങ്കമാലി: മുഖ്യമന്ത്രി രാജി വക്കണമെന്നാവശ്യപ്പെട്ട് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് സി.പി.സെബാസ്റ്റ്യൻ നടത്തിയ സത്യാഗ്രഹ സമരം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റെ കെ.എസ്.ഷാജി, ഡി.സി.സി. ജനറൽ സെക്രട്ടറി ഷൈജോ പറമ്പി, മണ്ഡലം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.പോളി, പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. അയ്യപ്പൻ, കെ.കെ.അരുൺ കുമാർ, ഷൈനി ജോർജ്ജ്, ജോമോൻ ജോർജ്ജ്, വി.എസ്.ശ്രീവത്സൻ, ലതിക ശശികുമാർ, ബാബുസാനി, ബാബു മണിയൻകുഴി, എൻ.വി.പോളി, കുഞ്ഞമ്മ ജേക്കബ്, ഷൈബി പോളി എന്നിവർ സംസാരിച്ചു.