അങ്കമാലി: മൂന്നു വർഷം മുൻപ് സർക്കാർ രൂപീകരിച്ച സംസ്ഥാനത്തെ 75 താലൂക്ക് ലാൻഡ് ബോർഡുകളുടെയും കാലാവധി അവസാനിച്ചിരിക്കുകയാണ്. ലാൻഡ് ബോർഡുകൾ നിയമസഭയിൽ പ്രാതിനിധ്യം ഉള്ള രാഷ്ട്രീയപാർട്ടികളിൽ നിന്നും അംഗങ്ങളെ ഉൾപ്പെടുത്തി ഉടനടി പുന:സംഘടിപ്പിക്കുന്നതിന് അടിയന്തര നിർദേശം നൽകണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് കത്തയച്ചു.താലൂക്ക് ലാൻഡ് ബോർഡുകൾ പുന:സംഘടിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ലാൻഡ് ബോർഡ് സെക്രട്ടറി എല്ലാ ജില്ലാകളക്ടർമാർക്കും നിർദേശം നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയും നടപടികൾ നിർത്തിവയ്ക്കുകയും ചെയ്തിരിക്കുകയാണ്.