blockpanchayath
ആയവന ഗ്രാമ പഞ്ചായത്തിലെ 11-ാം വാർഡിൽ കിളിയമ്പുറം കോളനിയിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ‌ഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട് നിർവഹിക്കുന്നു

മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്തിലെ 11-ാം വാർഡിൽ കിളിയമ്പുറം കോളനിയിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ‌ഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് മന്ദിര നിർമ്മാണം നടത്തിയത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്ജ്, ഉപസമതി അദ്ധ്യക്ഷ ദീപ ജിജിമോൻ, ശിവദാസ് , മെമ്പർമാരായ ഗ്രേസി സണ്ണി, പി.എസ്. അജീഷ്, റാണി റെജി, സാബു വള്ളോകുന്നേൽ, പഞ്ചായത്ത് സെക്രട്ടറി ജയരാജ് എന്നിവർ സംസാരിച്ചു.