മൂവാറ്റുപുഴ:ഗൃഹാതുരത്വം തുളുമ്പുന്ന കാർഷിക സമൃദ്ധിയുടെ ഓർമ്മകളുണർത്തി നാടെങ്ങും കർഷക ദിനാചരണം നടത്തി. കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മൂവാറ്റുപുഴ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെയും ഫാർമേഴ്‌സ് കോ ഓപ്പറേറ്റിവ് ബാങ്ക്, പാടശേഖര സമിതികൾ ,കാർഷിക കർമ്മസേന, കുടുംബശ്രീ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ നടന്ന കർഷക ദിനാചരണം എൽദോ എബ്രഹാം എം. എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി . കാർഷിക വിഞ്ജാന കേന്ദ്രത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോളി നിർവഹിച്ചു .മൂവാറ്റുപുഴ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ടാനി തോമസ് പദ്ധതി വിശദീകരണം നടത്തി. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി ജെന്റിൽ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജ്, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റെജി വിൻസന്റ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി സണ്ണി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനീസ് ക്ലിറ്റസ് , കല്ലൂർക്കാട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോർജ് തുടങ്ങിയവർ സംസാരിച്ചു. വാഴക്കുളം പൈനാപ്പിൾ റിസേർച് സ്റ്റേഷനിലെ അസിസ്റ്റന്റ് പ്രൊഫസർ മായാ റ്റി സെമിനാർ നയിച്ചു.