തൃപ്പൂണിത്തുറ: പൂത്തോട്ട സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെയും ഹെമറ്റോളജി അനലൈസർ ലാബിന്റെയും ഉദ്ഘാടനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയൻ കുന്നേൽ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാകേശവദാസ്, ബ്ലോക്ക് അംഗം ഓമന പ്രകാശൻ, റീന രവീന്ദ്രൻ, എം.പി. ഷൈമോൻ, എൻ.എൻ. സോമരാജൻ, ബാബു എന്നിവർ സംസാരിച്ചു.