police

കിഴക്കമ്പലം: പൊതുയിടങ്ങളിലും മറ്റും സൊറ പറഞ്ഞിരിക്കുന്നവർ ജാഗ്രതൈ. മഫ്തിയിൽ പൊലീസെത്തും, പിടിവിഴും ! ജില്ലയുടെ കിഴക്കൻ മേഖലയിൽ പൊലീസിന്റെ ശ്രദ്ധ പതിയാത്ത സ്ഥലങ്ങളിൽ കൊവിഡ് ജാഗ്രത പാലിക്കാതെയുള്ള ഒത്തുചേരലുകൾ പെരുകിയതോടെയാണ് മഫ്തിയിൽ നിരീക്ഷണവും നടപടിയും കർശനമാക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. കൂട്ടംകൂടിയിരുന്നു പുക വലിക്കുന്നതും,പൊതു നിരത്തിൽ മുറുക്കിത്തുപ്പുന്നതും പതിവായതോടെയാണ് പരാതികൾ കൂടിയത്. ഇത്തരക്കാർക്ക് എതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.പട്ടിമറ്റം, കിഴക്കമ്പലം, മണ്ണൂർ എന്നിവിടങ്ങളിൽ ഡി.ജി.പി യുടെ നിർദേശ പ്രകാരം മാർക്കറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡും രൂപീകരിച്ചു. ഇവർ കടകളിലും, മാർക്കറ്റുകളിലും നിയമ ലംഘനങ്ങൾ കണ്ടെത്തി പൊലീസിനു കൈമാറും. തുടർനടപടി പൊലീസ് സ്വീകരിക്കും. മേഖലയിലെ മുഴുവൻ റെസിഡന്റ്സ് അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ സി.ഐ യേയും,ജനമൈത്രി ബീറ്റ് ഓഫീസറേയും അംഗങ്ങളാക്കിയിട്ടുണ്ട്.