edappa
ബി.എം,ബി.സി. നിലവാരത്തിൽ നവീകരിച്ച കുന്നത്തുനാട് പഞ്ചായത്തിലെ കോലാംകുടി - വിശ്വകർമ്മ റോഡ് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: ബി.എം,ബി.സി. നിലവാരത്തിൽ നവീകരിച്ച കുന്നത്തുനാട് പഞ്ചായത്തിലെ കോലാംകുടി -വിശ്വകർമ്മ റോഡ് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. തകർന്നു കിടന്ന റോഡ് ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരിച്ചത്. ഇതോടെ കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ബഹുഭൂരിപക്ഷം റോഡുകളും ബി.എം.ബി.സി. നിലവാരത്തിലേക്ക് മാറി.കുന്നത്താനാട് പഘായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എ.പി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം കെ.എം സലിം, മുൻ ആർ.ഡി.ഒ എം.ജി. രാമചന്ദ്രൻ, വി.എം. ഷിഹാബ്, ബിജു എം. ജോർജ്, എം.പി. മോഹനൻ, പി.സി ജോർജ്, കെ.സി ചന്ദ്രലാൽ, സജി ഓലിക്കൽ, രവി കുഴുപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.