വൈപ്പിൻ: നായരമ്പലം മണ്ഡലത്തിലെ നാലാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വതന്ത്ര്യദിനാഘോഷവും രാജീവ്ഗാന്ധി സ്മൃതിമണ്ഡപത്തിൽ ഛായാചിത്ര അനാച്ഛാദനവും നടത്തി. വാർഡ് പ്രസിഡന്റ് ഡിക്‌സൺ ജോർജ് പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. പി. ജെ. ജസ്റ്റിൻ രാജീവ് ഗാന്ധിയുടെ ഛായാചിത്രം അനാഛാദനം ചെയ്തു. വാർഡ് മെമ്പർ ജോയ്‌സി തോമസ്, ലിയോ കുഞ്ഞച്ചൻ, ടി. ആർ. മണിയപ്പൻ, വിപിൻ തോമസ്, ബെന്റോ മാവേലി, ജെയ്‌സൺ പോളി, പ്രശാന്ത് നെടുങ്ങാട് എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും നടത്തി.