boat-jetty
പള്ളിപ്പുറം കോട്ടക്ക് മുന്നിൽ നിർമ്മിച്ച മുസിരിസ് ബോട്ടുജെട്ടിയുടെ ഉദ്ഘാടനം എസ്. ശർമ്മ എം.എൽ.എ. നിർവഹിക്കുന്നു.

വൈപ്പിൻ: ചരിത്രസ്മാരകമായ പള്ളിപ്പുറം കോട്ടക്ക് മുന്നിലായി കൊച്ചി കോട്ടപ്പുറം ദേശീയ ജലപാതയിൽ മുസിരിസ് പ്രോജക്ട് 43 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച ബോട്ട് ജെട്ടി എസ്.ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോട്ടയിൽ കോവിലകം, പാലിയം കൊട്ടാരം, പറവൂർ സിനഗോഗി, ചെറായി സഹോദരൻ സ്മാരകം, കോട്ടപ്പുറം, അഴീക്കോട് മാർത്തോമാപള്ളി, കൃഷ്ണൻ കോട്ട എന്നീ പൈതൃക ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള മുസിരിസ് ജലപാത സഞ്ചാരപഥത്തിലുള്ളതാണ് പള്ളിപ്പുറം കോട്ട, കോട്ട കൂടാതെ മുനമ്പം അങ്ങാടി, മുനമ്പം ഗവ. ആശുപത്രി, മുനമ്പം പൊലീസ് സ്റ്റേഷൻ എന്നിവയുടെ സാമീപ്യവും ഈ ജെട്ടിക്കുണ്ട്.
ജെട്ടിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, മുസരിസ് പ്രോജക്ട് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, ഇറിഗേഷൻ ഡിവിഷൻ എക്‌സി. എൻജിനീയർ ബി. അബ്ബാസ്, മുസിരിസ് കോഓർഡിനേറ്റർ എം.കെ. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. ലൂയിസ്, മേരിഷൈൻ എന്നിവർ സംസാരിച്ചു.