വൈപ്പിൻ: പള്ളിപ്പുറം സഹകരണ ബാങ്ക് 75 വയസ് കഴിഞ്ഞ അംഗങ്ങൾക്ക് നൽകുന്ന സാന്ത്വനം പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം വെള്ളിയാഴ്ച വൈകിട്ട് 3ന് ഹെഡ് ഓഫീസിൽ വച്ച് നിർവഹിക്കും. ഓണത്തിന് മുമ്പായി എല്ലാവരുടെയും വീടുകളിൽ പെൻഷൻ എത്തിക്കുമെന്ന് സെക്രട്ടറി അജയകുമാർ അറിയിച്ചു.