പുത്തൻകുരിശ്: പഞ്ചായത്തിലെ തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവരുടെ വെരിഫിക്കേഷൻ 20 ന് രാവിലെ 11 മുതൽ 3 വരെ പഞ്ചായത്ത് ഓഫീസിൽ നടക്കും. എസ്.എസ്.എൽ.സി ബുക്ക്, ആധാർകാർഡിന്റെ കോപ്പി, റേഷൻകാർഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി, വിടുതൽ സർട്ടിഫിക്കറ്റ്,എംപ്ളോയ്മെന്റ് കാർഡ് എന്നിവ നിർബന്ധമായും ഹാജരാക്കണം.