ആലുവ: മുന്നാക്ക സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) സംസ്ഥാന കമ്മിറ്റി ഓഫീസ് ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന് സമീപം സംസ്ഥാന പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. മന്നത്ത് ആചാര്യന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യോഗമാരംഭിച്ചത്. വൈസ് പ്രസിഡന്റ് എസ്.എസ്. മേനോൻ, മോഹൻ ജി പാലക്കാട്, വിനോദ്, കൃഷ്ണപ്രസാദ്, ഗിരീഷ്, ശ്രീകുമാർ മട്ടാഞ്ചേരി എന്നിവർ സംബന്ധിച്ചു.