കോലഞ്ചേരി: വൈസ്‌മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു.ഇതോടനുബന്ധിച്ച് മേഖലകളിലുള്ള കർഷകർക്ക് പൊന്നാടയും കാഷ് അവാർഡും നൽകി. പൂതൃക്ക,മഴുവന്നൂർ,ഐക്കരനാട് പഞ്ചായത്തുകളിലെ ക്ഷീര,കാർഷിക,മൃഗപരിപാലന മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ രൺജിത് രാഘവൻ, എം.എം വർഗീസ്,സാനി ബേബി,രാജു തടത്തിൽ എന്നിവരെയാണ് ആദരിച്ചത്. വിത്തും, വളവും,തീറ്റയും ഇതോടൊപ്പം വിതരണം ചെയ്തു .കോലഞ്ചേരി വൈസ് മെൻ ക്ലെബ് പ്രസിഡന്റ് സുജിത്ത് പോൾ, ഭാരവാഹികളായ ബിനോയ് ടി. ബേബി, ജെയിംസ് പാറേക്കാട്ടിൽ, പോൾസൺ പാലക്കാട്ട്,ജിബി പോൾ,ലിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.