govt-l-p-school
മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ഉപജില്ലാ പുരസ്കാരം നേടിയ അബ്രഹാം ജർവിന് വാർഡ് കൗൺസിലർ ഷൈദ റോയ് പുരസ്കാരം സമ്മാനിക്കുന്നു

പറവൂർ: ഉപജില്ലയിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അവാർഡ് നേടിയ പെരുമ്പടന്ന ഗവ.എൽ.പി സ്കൂളിലെ അദ്ധ്യാപകൻ അബ്രഹാം ജർവിനെ പി.ടി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. വാർഡ് കൗൺസിലർ ഷൈദ റോയ് പുരസ്കാരം നൽകി പൊന്നാട അണിയിച്ചു. അനു വട്ടത്തറ, എൻ.എസ്. അനിൽകുമാർ, അദ്ധ്യാപിക റാണി സെബാസ്റ്റ്യൻ, സരിത ഫ്രാൻസിസ്, ശ്രീകല സുരേന്ദ്രൻ, വിബിന മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.