പറവൂർ : വടക്കേക്കര സർവീസ് സഹകരണ ബാങ്കിലെ എഴുപതു വയസ് കഴിഞ്ഞ അംഗങ്ങൾക്ക് നൽകി വരുന്ന പെൻഷൻ 22 വരെ അതത് വാർഡുകളിൽ വിതരണം ചെയ്യും. അർഹരായവർ ബാങ്കിന്റെ പെൻഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി വാർഡ് കേന്ദ്രങ്ങളിൽ എത്തണമെന്ന് ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അറിയിച്ചു.