കൊച്ചി: കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും നിലവിൽ ദുരന്ത സാഹചര്യമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. മൺസൂൺ എത്തുന്നതിനു മുമ്പ് ഡാമുകളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതു ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.