പറവൂർ : ക്ഷീരവികസന വകുപ്പിന്റെ കൊവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് സബ്സിഡിയോടു കൂടിയ കാലിത്തീറ്റ വിതരണം ആരംഭിച്ചു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂയ്യപ്പിള്ളി ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് പി.എസ്. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, പറവൂർ ബ്ലോക്ക്‌ ക്ഷീരവികസന ഓഫീസർ വി.എസ്. രതീഷ്‌ബാബു, ഡയറി ഫാം ഇൻസ്ട്രക്ടർ രശ്മി രാമചന്ദ്രൻ, വിവിധ ക്ഷീരസംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. ചാക്കൊന്നിന് 400 രൂപ നിരക്കിലാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. പറവൂർ ബ്ളോക്കിലെ ക്ഷീരകർഷകർക്ക് 2,97,600 രൂപയുടെ ആനുകൂല്യം പദ്ധതി പ്രകാരം ലഭിക്കും.