പറവൂർ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ പറവൂർ - വടക്കേക്കര സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പും സഹകാരികളുടെ മക്കൾക്കുള്ള എൻഡോവ്മെന്റും വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. ഗിരിജ അജിത് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ രാജു ജോസ്, കെ.എസ്. ജനാർദ്ദനൻ, എം.ജി. നെൽസൻ, എം.വി. ഷാലീധരൻ സെകട്ടറി കെ.എസ്. ജയ്സി എന്നിവർ സംസാരിച്ചു.