covid
കുട്ടമശേരി ബ്രേക്കിംഗ് ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ കൊവിഡ് ജാഗ്രത സന്ദേശം നൽകുന്നു

ആലുവ: ജില്ലയിൽ കൊവിഡ് രോഗ വ്യാപനത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്ന കീഴ്മാട് ഗ്രാമപഞ്ചായത്തിൽ കുട്ടമശേരി ബ്രേക്കിംഗ് ന്യൂസ് വാട്‌സാപ്പ് ഗ്രൂപ്പ് ജാഗ്രത സന്ദേശ യാത്ര സംഘടിപ്പിച്ചു. ഒരു മാസത്തിന് ശേഷം കണ്ടെയ്‌മെന്റ് സോണിൽ നിന്നും ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കിയെങ്കിലും ജാഗ്രത കൈവിടരുതെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ജാഗ്രത സന്ദേശ യാത്ര സംഘടിപ്പിച്ചത്. കുട്ടമശേരിയിൽ നിന്നാരംഭിച്ച യാത്ര കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.വി. മന്മദൻ പ്രഭാഷണം നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശിച്ചു. ഗ്രൂപ്പ് അഡ്മിൻ ജബ്ബാർ മങ്ങാട്ടുകര, ജബ്ബാർ, ഷിഹാബ്, ഫിറോസ്, നിസാർ, ഷെമീർ, സുനിൽ ഘോഷ്, സദറുദ്ധീൻ, അഫ്‌സൽ സാദത്ത്, ഹസീബ്, മുജീബ്, കെബീർ എന്നിവർ നേത്രത്വം നൽകി.