മരട്: സുപ്രീം കോടതി വിധിയെ തുടർന്ന് പൊളിച്ചുനീക്കിയ നെട്ടൂർ ആൽഫാ ഫ്ലാറ്റ് പരിസരവാസികളുടെ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് സർക്കാർ ഉറപ്പ് നൽകിയ ധനസഹായം നൽകുന്നതിലെ കാലതാമസത്തിലും സ്വാഭാവികനീരൊഴുക്കിന് തടസമായി കുണ്ടന്നൂർ പുഴയിൽ കിടക്കുന്നകോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിന് അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും ബി.ഡി.ജെ.എസ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എം.ആർ.സത്യൻ,മരട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.കെ. ദിലീപ്, മണ്ഡലം ഭാരവാഹികളായ അനീഷ് തോട്ടുങ്കൽ, അനി എം.ഡി. തുരുത്തി എന്നിവർ ആവശ്യപ്പെട്ടു.