നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ് അത്താണി പുത്തൻത്തോട്ടിലുള്ള മർച്ചന്റ്‌സ് ടവറിൽ അസിസ്റ്റന്റ് രജിസ്ട്രാർ സി.എക്‌സ്. ഗീത ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി രജിസ്ട്രാർ എൻ. വിജയകുമാർ ആദ്യ ഡെപ്പോസിറ്റ് സ്വീകരിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ലോക്കർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ പി.ജെ. അനിൽ, സി.എം. സാബു, പി.എ. കബീർ, കെ.ജെ. പോൾസൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, സുബൈദ നാസർ, ടി.എസ്. ബാലചന്ദ്രൻ, എം.ജെ. പരമേശ്വരൻ നമ്പൂതിരി, പി.കെ. എസ്‌തോസ്, ഷാജി മേത്തർ,കെ.ജെ. ഫ്രാൻസിസ്, എം.എസ്. ശിവദാസ്, ആനി റപ്പായി, മോളി മാത്തുക്കുട്ടി, ബീന സുധാകരൻ, വി.എ. ഖാലിദ്, പി.ജെ. ജോയ്, ടി.എസ്. മുരളി, ടി.വി. സൈമൺ, എൻ.എസ്. ഇളയത്, കെ.കെ. ബോബി, ബൈജു ഇട്ടൂപ്പ് എന്നിവർ സംസാരിച്ചു.