ഇലഞ്ഞി: ഇലഞ്ഞിയിൽ ബി.ജെ.പി പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് .ജയകൃഷ്ണൻ, ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ:പ്രദീപ് കുമാർ ജോൺ,കർഷകമോർച്ച സംസ്ഥാന സെക്രട്ടറി എൻ. ആശിഷ്, മദ്ധ്യമേഖലാ ഉപാദ്ധ്യക്ഷൻ എം.എൻ. മധു, കർഷകമോർച്ചാ ജില്ല പ്രസിഡന്റ് .വി.എസ്. സത്യൻ, ബി..ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്ത്, നിയോജക മണ്ഡലം ജന.സെക്രട്ടറി എം.എസ്. കൃഷ്ണകുമാർ.മുതിർന്ന പ്രചാരകൻ രാമനുണ്ണി ചെറുവള്ളി മന , പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രശാന്ത് പി ജി ,കർഷകമോർച്ച ജില്ലാ ട്രഷറർ രാജേഷ് കെ മരങ്ങാട്ട്, ഒബിസി മോർച്ച നിയോജക മണ്ഡലം ജന സെക്രട്ടറി സി.സജീവൻ, ട്രഷറർ കെ.കെ. മോഹനൻ പഞ്ചായത്ത് ഇൻ ചാർജ് ഹരിദാസ് .ഡി, വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.