കൊച്ചി: ബി.ജെ.പി സംസ്ഥാനസമിതി അംഗവും രാഷ്ട്രീയ നിരീക്ഷനുമായ കെ.വി.എസ് ഹരിദാസ് രചിച്ച 'സ്വപക്ഷ വിചാരങ്ങൾ' എന്ന പുസ്തകം ഇന്ന് വൈകിട്ട് ആറിന് ബി.ടി.എച്ച് ഹോട്ടലിൽ നടക്കുന്ന ച‌ടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രകാശനിപ്പിക്കും. ആർ.എസ്.എസ് സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്‌ണൻ, ഡോ. സെബാസ്‌റ്റ്യൻ പോൾ, അഡ്വ. എ. ജയശങ്കർ, നാഷണൽ ബുക്ക് ട്രസ്റ്റ് ബോർഡ് അംഗം ഇ.എൻ. നന്ദകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും.