തൃക്കാക്കര: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സമ്പൂർണ സുരക്ഷ കണക്കിലെടുത്ത് ടാക്സി സേഫ് പദ്ധതിയുമായി എം.ജി.എസ് ഗ്രൂപ്പ്. കാർ സാനിറ്റൈസേഷൻ യൂണിറ്റ് ഉത്ഘാടനം ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ റജി .പി.വർഗീസ് നിർവഹിച്ചു.
ട്രിപ്പ് മി മൊബൈൽ ആപ്പിന്റെ ഉത്ഘാടനം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, എൻഫോഴ്‌സ്‌മെന്റ് , ഷാജി മാധവൻ, ടാക്സി സേഫ് കാമ്പയിൻ ലോഗോ പ്രകാശനം തൃക്കാക്കര സി.ഐ ആർ.ഷാബു എന്നിവർ നിർവഹിച്ചു. എം.വി .ഐ ബിജു ഐസക് ഇൻഫോപാർക്ക് എസ്.ഐ എ.എൻ ഷാജു തുടങ്ങിയവർ പങ്കെടുത്തു
ഡ്രൈവറുടെയും യാത്രക്കാരുടെയും ഇടയിൽ സേഫ്റ്റി സ്ക്രീൻ സ്ഥാപിക്കുക, ഓരോ യാത്രയ്ക്കും ശേഷം പൂർണ്ണമായും വൈറസ് മുക്തമാക്കുക എന്നതാണ് പദ്ധതി.
എല്ലാ ടാക്സി ഓപ്പറേറ്റർമാർക്കും അവരുടെ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ഉപദേശങ്ങളും സഹായങ്ങളും സൗജന്യമായി നൽകുമെന്ന് എം.ജി.എസ് ഉടമ എം.എസ് അനിൽകുമാർ പറഞ്ഞു
എന്താണ് ടാക്സി സേഫ്
# ഓരോ യാത്രകൾക്ക് ശേഷവും വാഹനം പൂർണ്ണമായും ഡിസൈൻഫെക്ട് ചെയ്യും
# കാർ സാനിറ്റൈസഷൻ യൂണിറ്റിൽ എക്സ്റ്റീരിയർ പവർ സോപ്പ് വാഷിംഗ്, ഇന്റീരിയർ പവർ ക്ലീനിംഗ്, സാനിറ്റൈസർ ഫ്യൂമിഗേഷൻ, യുവി സാനിറ്റൈസേഷൻ എന്നിവയുണ്ട്.
# പണവും മറ്റും കൈകാര്യം ചെയ്യുമ്പോൾ സമ്പർക്കം ഒഴിവക്കാൻ ട്രിപ്പ് മി മൊബൈൽ ആപ്ലിക്കേഷൻ