ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ആരംഭിച്ച ജനകീയഹോട്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ജി. വേണു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ. ടൈറ്റസ്, ചെയർപേഴ്സൻ ടി.എസ്. വിജയലക്ഷ്മി, പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, മെമ്പർമാരായ ജ്യോതി ഗോപകുമാർ, കെ.ബി. ജയപ്രകാശ്, ഇന്ദിര കുന്നക്കാല. സെക്രട്ടറി ടി.പി. മിനി എന്നിവർ പങ്കെടുത്തു. ഒന്നാം വാർഡിലെ സ്നേഹിത ഗ്രൂപ്പാണ് ഹോട്ടൽ നടത്തുന്നത്‌.