തൃക്കാക്കര: തൃക്കാക്കര നഗരസഭ അഞ്ചാം ഡിവിഷനിലെ ചൂരക്കൊട്ടായിമൂല മൈക്രോ കുടിവെള്ള പദ്ധതി
ഹൈമാസ്റ്റ് ലൈറ്റ് ചൂരക്കൊട്ടായിമൂല ജംഗ്ഷൻ നവീകരണം തുടങ്ങിയ പദ്ധതികളുടെ ഉത്‌ഘാടനം തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ഉഷ പ്രവീൺ നിർവഹിച്ചു.വൈസ് ചെയർമാൻ കെ.ടി എൽദോ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സി.എ.നിഷാദ് സ്വാഗതം പറഞ്ഞു.മുനിസിപ്പൽ സെക്രട്ടറി പി.എസ് ഷിബു,കൗൺസിലർമാരായ ആന്റണി പരവര,പി.വി.സന്തോഷ്,നിഷാ ബീവി,അജൂന ഹാഷിം,ജാൻസി ജോർജ്ജ്, ഉമൈബ അഷ്റഫ്,മുൻ കൗൺസിലർ റസിയ നിഷാദ് എന്നിവർ പങ്കെടുത്തു.