പെരുമ്പാവൂർ: ബ്ലോക്ക് വിജ്ഞാന കേന്ദ്രം വഴി കർഷകർക്ക് കൃഷിക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുക, പരിശീലന പരിപാടികൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാഴക്കുളം ബ്ലോക്കിൽ ആരംഭിച്ച കാർഷിക വിജ്ഞാനകേന്ദ്രത്തിന്റെ ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ ഓൺലൈൻ വഴി നിർവഹിച്ചു. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ നോഡൽ ഓഫീസറായി പ്രവർത്തിക്കുന്ന കാർഷിക കേന്ദ്രത്തിന്റെ പ്രവർത്തനം കർഷകർക്ക് ഏറെ പ്രയോജനകരാമാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോജി ജേക്കബ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ റെനീഷ അജാസ്, രാജു മാത്താറ, ബ്ലോക്ക് അംഗങ്ങളായ രമേശൻ കാവലൻ, സി.പി. നൗഷാദ്, സി.കെ.മുംതാസ്, എം.എ. അബ്ദുൾ ഖാദർ, പി.പി. രശ്മി, മറിയാമ്മ ജോൺ, പരമേശ്വരൻ, വി.എസ്. നിമ്മി, ഷെബീന റെഷീദ്, അരുൺ എന്നിവർ പങ്കെടുത്തു.